റിജിൽ മാക്കുറ്റിക്ക് മുന്നിൽ വളയത്തെ പാവം ഡിവൈഎഫ്ഐ സഖാക്കൾ ചങ്ക് പൊട്ടി വിളിച്ചു പറഞ്ഞു - ചെമ്പെടയിത് ചെമ്പെടാ, ഞങ്ങടെ വിജയൻ ചെമ്പെടാ......
പിണറായി വിജയനെതിരെ പ്രസംഗിച്ചെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിക്കെതിരെ വളയത്ത് ഡിവൈഎഫ്ഐ കുഞ്ഞുങ്ങൾ പ്രകടനം നടത്തിയത്രെ! തെറ്റായിപ്പോയി മാക്കുറ്റീ തെറ്റായിപ്പോയി, ശബരിമലയിലെ സ്വർണ്ണം ഊരി വിറ്റ, മകളെ വച്ച് മാസപ്പടി വാങ്ങിക്കുന്ന ഒരു വിജയൻ്റെ പേര് പറഞ്ഞ് റിജിൽ മാക്കുറ്റി ഒരിക്കലും പ്രസംഗിച്ച് ഡിവൈഎഫ്ഐ യെ അപമാനിക്കാൻ പാടില്ലായിരുന്നു. ജില്ല യുഡിഎഫ് സംഘടിപ്പിച്ച ജനപക്ഷ യാത്രയുടെ സമാപനത്തിലെ പ്രസംഗത്തിനെതിരെയാണ് ഡിവൈഎഫ്ഐവളയത്ത് തിണ്ണമിടുക്ക് കാണിച്ച് പ്രതിഷേധിച്ചത്. ഉദ്ഘാടകനായ ഷാഫി പറമ്പിൽ എംപി വേദി വിട്ടതിന് പിന്നാലെയാണ് പ്രകോപന മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തിയത്.
യുഡിഎഫ് സംഘടിപ്പിച്ച ജനപക്ഷ യാത്രയുടെ സമാപനം പരിപാടിയിൽ റിജിൽ മാക്കുറ്റി പ്രസംഗിച്ചിരുന്നു. ഇതിൽ പ്രകോപിതരായ ഡിവൈഎഫ് ഐ പ്രവർത്തകരാണ് വളയം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി തെറി പറഞ്ഞത്. ഷാഫി പറമ്പിൽ എംപി ആയിരുന്നു പരിപാടിയുടെ ഉദ്ഘാടകൻ. എന്നാൽ എംപി വേദിയിൽ നിന്ന് പോയതിന് പിറകെയാണ് ഡിവൈഎഫ് ഐ പ്രകടനം നടത്തിയത്. പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് ടൗണിലൂടെയാണ് പ്രകടനം. എന്ത് ചെയ്യാം സ്വന്തം നേതാവ് കള്ളനാണ് എന്ന് അറിഞ്ഞാൽ ഏത് പാർട്ടിയിൽ പെട്ട അണികൾക്കും സഹിക്കാൻ കഴിയില്ല. വളയത്തെ ഡിവൈഎഫ്ഐക്കും അത് മാത്രമാണ് സംഭവിച്ചത്. എന്തായാലും ഷാഫി പറമ്പിൽ പോയതിന് ശേഷമാണ് ഡിവൈഎഫ്ഐ സമരത്തിനിറങ്ങിയത്. അല്ലായിരുന്നെങ്കിൽ ഷാഫി തന്നെ തങ്ങളെ നയിച്ചാലോ എന്ന് ഡിവൈഎഫ്ഐ സമരക്കാർ ഭയന്നു പോയി.
This is a red rose....... Our Vijayan is a red rose......





















